പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ
കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും എസി ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നൽകാൻ വാഹന ഉടമകൾ/ ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സുൽത്താൻ ബത്തേരി പട്ടികവർഗ വികസന വകുപ്പ് ഓഫീസിൽ ഒക്ടോബര്‍ 9 ന് രാവിലെ 11 മണി വരെയും മാനന്തവാടി പട്ടികവർഗ വികസന വകുപ്പ് ഓഫീസിൽ ഒക്ടോബര്‍ 10 ന് വൈകിട്ട് മൂന്ന് 3.30 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 04936 221074 (സുൽത്താൻ ബത്തേരി), 04935 240210 (മാനന്തവാടി).

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ