കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും
ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ സഫിയയുടെ ഭർത്താവ് മുഹമ്മദ് കുട്ടി (67), മക്കളായ സത്താർ (30), തസ്ലീന (17), റിഫ (11) എന്നിവർക്ക് പരിക്കേറ്റു. സാന്ത്വനം വളണ്ടിയറാണ് റഷീദ്. സഫിയയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കർണാടക ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരേ വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും