തവിഞ്ഞാൽ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് വിജ്ഞാന കേരളത്തിന്റെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ് ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു അധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന ജില്ലാ കോർഡിനേറ്റർ
അനുശ്രീ.വി.കെ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കമറുന്നീസ, ബ്ലോക്ക് കോർഡിനേറ്റർ നിധിൻ. എൻ ബി,പഞ്ചായത്ത് ഹെഡ് ക്ലർക്ക് പ്രബീഷ് എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർമാർ, കുടുംബശ്രീ ഓഫീസ് സ്റ്റാഫ്, തുടങ്ങിയവർ പങ്കെടുത്തു. മേളയിൽ 10 പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്തു. 150 തൊഴിൽ അന്വേഷകർ മേളയുടെ ഭാഗമായി,80 ഉദ്യോഗാർത്ഥികളുടെ ഷോർട് ലിസ്റ്റ് തയ്യാറാക്കി.

പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി







