താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ. അഷിക നസ്റിൻ (ബി കോം ഫിനാൻസ്), ദൃശ്യ ദിലീപ് (ബി.എസ്.സി മൾട്ടിമീഡിയ & വെബ്ബ് ടെക്നോളജി) എന്നിവരാണ് ഗോൾഡ് മെഡൽ നേടിയത്. റാങ്ക് ജേതാക്കളെ മാനേജിങ് ഡയറക്ടർ ഡോ. റാഷിദ് ഗസ്സാലി , പ്രിൻസിപ്പൽ ഡോ. ബാല ഷണ്മുഖ ദേവി, പ്രൊഫ. ടി. മോഹൻബാബു തുടങ്ങിയവർ ചേർന്ന് അനുമോദിച്ചു.
ലിയോസ് യാക്കോബ് (രണ്ടാം റാങ്ക് – ബി.എസ്.സി മൾട്ടിമീഡിയ & വെബ്ബ് ടെക്നോളജി), എ.സഫ്വാന (രണ്ടാം റാങ്ക് – ബി.എസ്.സി സൈക്കോളജി), അസ്‌ലഹ ഫർഹാന (മൂന്നാം റാങ്ക് – ബി.എസ്.സി സൈക്കോളജി), എ. ഫാത്തിമ നസ്രിൻ (മൂന്നാം റാങ്ക് – ബി കോം ഫിനാൻസ്), വി.എം. അജ്നാസ് (മൂന്നാം റാങ്ക് – ബി.എസ്.സി മൾട്ടിമീഡിയ & വെബ്ബ് ടെക്നോളജി), ഗ്രീഷ്മ (നാലാം റാങ്ക് – ബി.എ ഇംഗ്ലീഷ്), ദിയ ഫെമിൻ (നാലാം റാങ്ക് – ബി കോം ഫിനാൻസ്), യു.പി. തൻസീർ (നാലാം റാങ്ക് – ബി.എ സ്.സി മൾട്ടിമീഡിയ & വെബ്ബ് ടെക്നോളജി), എസ്. സമീറ കൗസർ (നാലാം റാങ്ക് – എം.എ ഇംഗ്ലീഷ്), ഷഫൽ സാദിഖ് (അഞ്ചാം റാങ്ക് – ബി കോം ഫിനാൻസ്), ദുജാന മിന്നത്ത് (അഞ്ചാം റാങ്ക് – ബി.എസ്.സി സൈക്കോളജി), ഇ.എ. നിഹാൽ (അഞ്ചാം റാങ്ക് – ബി. എസ്.സി മൾട്ടിമീഡിയ & വെബ്ബ് ടെക്നോളജി), കെ.പി മുഹമ്മദ് അഫ്‌സൽ (ആറാം റാങ്ക് – ബി.ബി.എ ഐബി ), യു. അഷിത (ആറാം റാങ്ക് – എം.എ ഇംഗ്ലീഷ്), കെ.എം. തസ്‌ലീമ (ആറാം റാങ്ക് – ബികോം ഫിനാൻസ്), പി.എ. ഫാത്തിമ തെസ്നിയ (എട്ടാം റാങ്ക് – ബി.ബി.എ.ഐ.ബി), പി.യു. അമിത കൃഷ്ണ (എട്ടാം റാങ്ക് – ബി.എസ്.സി സൈക്കോളജി), ജെ. വിജി (പത്താം റാങ്ക് – എം.എ ഇംഗ്ലീഷ്) എന്നിവരാണ് മറ്റു റാങ്ക് ജേതാക്കൾ.
NAAC A++ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ കോളേജ് ഈ വർഷം NIRF 201 – 300 റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതും ഏറെ ശ്രദ്ധേയമാണ്.