മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആന്റ് സർവ്വീസിങ് (വയർമാൻ ലൈസൻസിങ് കോഴ്‌സ്) കോഴ്‌സുകളിലാണ് അവസരം. പത്താം ക്ലാസാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 9744134901, 8281362097

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം: നിരവധി കടകളിലേക്ക് തീ പടർന്നു.
കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5