സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷകർ തൊഴിൽരഹിതരും 18നും 55നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം.
കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയരുത്. അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ മാനന്തവാടി പെരുവക റോഡിൽ പ്രവർത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപെടണം. ഫോൺ- 04935 296512, 9496596512.

പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി







