കാപ്പുംചാൽ: ഡബ്ല്യു.എം.ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.റാലി കോളേജ് ക്യാമ്പസിൽ നിന്ന് ആരംഭിച്ച് കാപ്പുംചാൽ ടൗണിൽ എത്തി തിരിച്ച് ക്യാമ്പസിൽ സമാപിച്ചു. യൂണിയൻ അഡ്വൈസർ അസിസ്റ്റൻ്റ് പ്രൊഫസർ തൻസീം കെ.ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







