കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലയിൽ കെഎസ് യു വിന് മികച്ച വിജയം സുൽത്താൻബത്തേരി സെൻമേരിസ് കോളേജിലും, പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും , പുൽപ്പള്ളി ജയശ്രീ കോളേജിലും, നടവയൽ സിഎം കോളേജിലും, മീനങ്ങാടി ഐ എച്ച് ആർ ഡി കോളേജിലും, ചതയം ഐടിഎസ്ആർ കോളേജിൽ ചെയർമാൻ വൈസ് ചെയർമാൻ സീറ്റുകളിലും, കണിയാമ്പറ്റ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിലും, കൽപ്പറ്റ എൻ എം എസ് എം കോളേജിൽ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന സീറ്റുകളിലും, കെഎസ്‌യു വിജയം കൈവരിച്ചു ജില്ലയിലെ കെഎസ്‌യുവിന് ലഭിച്ച ഏറ്റവും വലിയ വിജയമാണിതെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഗൗതം ഗോകുൽദാസ് പറഞ്ഞു, റഫീക്കിന്റെ കുട്ടി സഖാക്കളുടെ അക്രമ രാഷ്ട്രീയത്തിന് ഏറ്റ ഏറ്റവും വലിയ കനത്ത പ്രഹരമാണ് ജില്ലയിലെ മുഴുവൻ കോളേജുകളിലും വിദ്യാർത്ഥികൾ എഴുതിയ തിരഞ്ഞെടുപ്പ് വിധിയെന്നും തുടർന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിലും വലിയ വിജയം കേരള വിദ്യാർത്ഥി യൂണിയൻ കരസ്ഥമാക്കുമെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു

പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി







