കൽപ്പറ്റ: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കാണാതായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ശബരിമലയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഏറെ ആശങ്കാജനകമാണെന്നും ശബരിമലയും വിശ്വാസങ്ങളെയും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കപട ഭക്തി കാണിച്ച് അയ്യപ്പ സംഗമം നടത്തിയ സമയത്താണ് ഈ കൊള്ളയുടെ വിവരങ്ങൾ പുറത്തേക്ക് വരുന്നത് എന്നും പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു. ഇത് ദേവസ്വം ബോർഡിനെ മാത്രം പഴിചാരി കയ്യൊഴിയാൻ സാധിക്കില്ല. ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരും ഇതിൽ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു.സി ജയപ്രസാദ്, പി വിനോദ്കുമാർ, കെ കെ രാജേന്ദ്രൻ,എസ് മണി, ഹർഷൽ കോന്നാടൻ, ഡിന്റോ ജോസ്, കെ ശശികുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ, ആയിഷ പള്ളിയാല്‍, പി രാജാറാണി, രമ്യ ജയപ്രസാദ്,ബിന്ദു ജോസ്, രമേശൻ മാണിക്യം, ടി സതീഷ് കുമാർ, മുഹമ്മദ് ഫെബിൻ, അർജുൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: ശബരിമല വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്യുന്നു