കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. കണിയാമ്പറ്റ മുല്ലഹാജി മദ്രസ്സ ഹാളിൽ നടന്ന കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി രജിത അധ്യക്ഷത വഹിച്ച പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ ലിഷു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് തൻവീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞായിശ, ടി. കെ. സരിത, റഷീദ് കമ്മിച്ചാൽ, കമല രാമൻ, നജീബ് കരണി, രഷ്‌മ രമേശ്, ബിനു ജേക്കബ്, ജെസ്സി ലെസ്‌ലി, ലത്തീഫ് മേമാടൻ, ബിന്ദു ബാബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം. സുമിത, അങ്കണവാടി വർക്കേഴ്‌സ് ലീഡർ ശാന്തകുമാരി എന്നിവർ സംസാരിച്ചു.