ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ പരിപാലന – വിപണന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കുന്നു. പഴം, പച്ചക്കറികള്‍, പുഷ്പങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ വിളവെടുപ്പാനന്തര പരിപാലനം, വിപണന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും സോളാര്‍ ക്രോപ്പ് ഡ്രയര്‍, സംയോജിത പാക്ക് ഹൗസ്, കോള്‍ഡ് റൂം, പ്രീ കൂളിംഗ് യൂണിറ്റ്, പ്രാഥമിക സംസ്‌കരണ യൂണിറ്റുകള്‍, റീഫര്‍വാനുകള്‍ തുടങ്ങിയവയ്ക്കാണ് ധനസഹായം നല്‍കുക.
25 ലക്ഷം രൂപ ചെലവ് വരുന്ന ഫാം ഗേറ്റ് പാക്ക് ഹൗസിന് 50 ശതമാനവും 1.60 കോടിയുടെ സംയോജിത പാക്ക് ഹൗസിന് 35 ശതമാനവും സബ്‌സിഡി ലഭിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള പ്രീ കൂളിംഗ് യൂണിറ്റ്, 30 ലക്ഷം രൂപവരെയുള്ള മൊബൈല്‍ പ്രീ കൂളിംഗ് യൂണിറ്റ്, 52 ലക്ഷം രൂപ വരെയുള്ള കോള്‍ഡ് റൂം, റീഫര്‍ വാന്‍ പ്രാഥമിക സംസ്‌കരണ യൂണിറ്റുകള്‍ക്ക് 35 ശതമാനം സബ്‌സിഡി ലഭിക്കും. 25 ലക്ഷം രൂപ ചെലവില്‍ ഗ്രാമീണ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാന്‍ ് 40 ശതമാനം വരെ ധനസഹായം ലഭിക്കും. സോളാര്‍ ക്രോപ്പ് ഡ്രയര്‍ യൂണിറ്റുകള്‍ക്ക് 40 ശതമാനം സബ്‌സിഡി നല്‍കും. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ പ്രൊജക്ടും അപേക്ഷയും ഒക്ടോബര്‍ 30 നകം അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷ് ഓഫീസര്‍ അറിയിച്ചു.