മനുഷ്യ ശരീരത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വെള്ളം എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് അറിയാമോ.അതുപോട്ടെ, നമുക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഈ വെള്ളത്തിന് എക്സ്പയറി ഡേറ്റ് ഉണ്ടെന്നറിയാമോ..വെള്ളം എത്രകാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാമെന്ന് നോക്കാം.
വെള്ളത്തിന് എക്‌സ്‌പയറി ഡേറ്റുണ്ടോ?
സാധാരണയായി ജലാശയങ്ങളിലെയും കിണറ്റിലെയും വെള്ളത്തിന് തകരാറൊന്നും സംഭവിക്കാറില്ല. പക്ഷെ കുപ്പികളിലോ, അല്ലെങ്കില്‍ ഏതെങ്കിലും പാത്രത്തിലോ സൂക്ഷിച്ചുവയ്ക്കുന്ന വെള്ളത്തിന് ഒരു പ്രത്യേക കാലാവധിയുണ്ട്. നിങ്ങള്‍ യാത്ര പോകുമ്പോള്‍ കുടിക്കാന്‍ വാങ്ങുന്ന വെള്ളക്കുപ്പികള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം. കുപ്പിയില്‍ കൃത്യമായ എക്സ്പയറി ഡേറ്റ് കാണാം.
സാധാരണയായി പാക്ക് ചെയ്ത ശേഷം 2 വര്‍ഷം വരെ വെള്ളം ഉപയോഗിക്കാം. ഈ കാലയളവ് കഴിഞ്ഞാല്‍ വെള്ളം അടങ്ങിയിരിക്കുന്ന കുപ്പിയിലെ പ്ലാസ്റ്റിക് കെമിക്കല്‍ ലീച്ചിങിന് കാരണമാകും. ഇത് വെള്ളത്തെ മലിനമാക്കുന്നു. ആന്റിമണി, ബൈഫീനോള്‍ എ എന്നീ പദാര്‍ത്ഥങ്ങള്‍ വെള്ളത്തിലേക്ക് അലിയുകയും ഇത് മൂലം കുടലിന്റെ ആരോഗ്യം, പ്രതിരോധശേഷി, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവയെ മോശമായി ബാധിച്ചേക്കാം.