ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ, എം എം ജോസ്, കെ.ജെ ജോൺ, എ.ശിവദാസൻ, കെ.പി സൈദ്, സണ്ണി മുത്തങ്ങപറമ്പിൽ, ആർ.രാമചന്ദ്രൻ, സിയാബ് മലായി, ഷെമീർ, മോഹനൻ, കെ.വി രാമൻ, അൽഫിൻ, സതീഷ് കുമാർ, സുധ അനിൽ, ഇർഷാദ്, ആഷിർ, ഷെമീർ വൈത്തിരി തുടങ്ങിയവർ പങ്കെടുത്തു.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും