ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസുകാർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എം പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60







