മുണ്ടേരി എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500 ലധികം എക്സൈസ് ജീവനക്കാർ പങ്കെടുക്കും.
ഗെയിംസ് മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തും.
19-ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.
എക്സൈസ് കലാ കായിക മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേരള എക്സൈസ് മാനുവൽ പ്രകാരം എക്സൈസ് മീറ്റ് എന്ന പേരില ആൻഡ്രോയിഡ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട് . പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ ആപ് ലോഞ്ചിംഗ് ഉത്തരമേഖല എക്സൈസ് ജോയിൻറ് കമ്മീഷണർ എം സുഗുണൻ നിർവഹിച്ചു
.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി,ജനറൽ കൺവീനർ ടി സജുകുമാർ, കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആർ മോഹൻ കുമാർ, സ്റ്റേറ്റ് സ്പോർട്സ് ഓഫീസർ കെ ആർ അജയ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
2002ൽ ആരംഭിച്ച എക്സൈസ് കലാകായികമേള ഇത് ആദ്യമായാണ് വയനാട്ടിൽ നടക്കുന്നത്.