ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനൊപ്പം കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘കാണികളുടെ എണ്ണത്തില്‍ വിദഗ്ധസമിതിയുടെ നിര്‍ദ്ദേശപ്രകാരം അന്തിമ തീരുമാനം എടുക്കും. 50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ഗതാഗത നിയന്ത്രണം ഉണ്ടാകും. ഫാന്‍ പാര്‍ക്കുകള്‍ ക്രമീകരിക്കും. കൂടുതല്‍ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കും’, പുട്ട വിമലാദിത്യ പറഞ്ഞു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







