തൃശൂർ: 2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തിൽ നടന്നിട്ടുണ്ട്. 2023-24 വർഷത്തിൽ ഇത് 14ഉം, 2022-23 വർഷത്തിൽ ഇത് 12ഉം ആണ്. ഈ വർഷത്തിൽ നടന്ന 18 ശൈശവ വിവാഹങ്ങളിൽ 10 എണ്ണവും നടന്നിട്ടുള്ളത് തൃശൂർ ജില്ലയിലാണ്. മൂന്ന് ശൈശവ വിവാഹങ്ങളാണ് രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് നടന്നത്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും തിരുവനന്തപുരത്തും രണ്ട് വീതം ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. ആലപ്പുഴയിലും വയനാട്ടിലും ഒന്ന് വീതം ശൈശവ വിവാഹങ്ങൾ ഈ വർഷം മാത്രം നടന്നിട്ടുണ്ട്. ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവുണ്ടായതായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 2022-23 വർഷത്തില്‍ 108 ശൈശവ വിവാഹങ്ങള്‍ ഔദ്യോഗികമായി തടഞ്ഞിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60







