ജീവിതോത്സവം 2025 പരിപാടിയുടെ ജില്ലാതല സമാപനം നടന്നു.

മിനങ്ങാടി : 21 ദിവസങ്ങളിലായി ഹയർസെക്കൻഡറി നാഷണൽ സർവീസ് നേതൃത്വത്തിൽ നടന്ന ജീവിതോത്സവം പരിപാടിയ്ക്ക് ജില്ലയിൽ സമാപനമായി . ജില്ലയിലെ 54 യൂണിറ്റുകളിലാണ് ജീവിതോത്സവം പരിപാടി സംഘടിപ്പിച്ചത് .
ജില്ലയിൽ ഹയർസെക്കൻ്ററി സ്കൂളുകളിൽ ജീവിതോൽസവം
കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് ഉചിതമായ രീതിയിൽ അവരുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം.ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ ,ആത്മഹത്യ പ്രവണത, അപകടകരമായ അക്രമവാസന തുടങ്ങിയ വിപത്തുകൾക്ക് കേവലം ബോധവൽക്കരണം കൊണ്ട് പരിഹാരമാർഗ്ഗം ആകില്ല എന്ന് ബോധ്യമായിട്ടുണ്ട്.ഇതിൻ്റെ വെളിച്ചത്തിലാണ് 21 ദിവസങ്ങൾ നീണ്ടുനിൽ പ്രവർത്തനാധിഷ്ഠിതമയ ചലഞ്ചുകൾ ഉൾപ്പെടുത്തി വ്യക്തിഗത പ്രവർത്തന പദ്ധതി സംഘടിപ്പിച്ചത് .പ്രസ്തുത പദ്ധതിയുടെ പരിസമാപ്തിയോടനുബന്ധിച്ച് സ്റ്റേറ്റ് ഇൻറഗ്രേഷൻ കാർണിവൽ 21,22 തീയതികളിൽ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പക്കുന്നതാണ്. ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു വളണ്ടിയർന്ന മാത്രമാണ് ഇതിൽ പങ്കെടുക്കാൻ അവസരം .
നല്ലൊരു നാളെക്കായി നമുക്ക് ഒരുക്കാം 21 സുദിനങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. .21 ദിവസത്തെ പരിപാടികളിൽ ലഹരിക്കെതിരെ ഒപ്പുമരം, ഏകദിന ഡിജിറ്റൽ ഉപവാസം, ലഹരി വിരുദ്ധ ചിത്രമതിൽ, ജീവിതോത്സവം കാർണിവൽ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു .
ജീവിതോത്സവം പരിപാടിയുടെ സമാപന സമ്മേളനം മീനങ്ങാടി ഹയർസെക്കൻഡറി സ്കൂളിൽ നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ,, വാർഡ് മെമ്പർമാരായ ടി പി ഷിജു , പി വി വേണുഗോപാൽ ,ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ ,എൻഎസ്എസ് ജില്ലാ കൺവീനർ കെ. എസ് ശ്യാൽ, പിടിഎ പ്രസിഡണ്ട് എസ് ഹാജിസ് ,സ്റ്റാഫ് സെക്രട്ടറി പി കെ സരിത , പ്രോഗ്രാം ഓഫീസർ പി ടി ജോസ് , വൊളണ്ടിയർ ലീഡർ എം. ജെ ജിബ എന്നിവർ സംസാരിച്ചു

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.