സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഒക്ടോബര്‍ 25ന് മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന വിഷൻ 2031 സെമിനാറിൽ സ്റ്റേജ് ഡെക്കറേഷൻ, ചെയർ, ടേബിൾ, ലൈറ്റ് ആന്റ് സൗണ്ട്, ഭക്ഷണം എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 18ന് വൈകിട്ട് 3.30 വരെ മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഫോൺ- 04935 240210
✨✨✨✨✨✨✨✨
ശുചിത്വ മിഷൻ മാലിന്യ സംസ്കരണം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ആവശ്യത്തിന് പ്രതിമാസ വാടക നിരക്കിൽ കാര്‍ ലഭ്യമാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 2020ന് ശേഷമുള്ള മോഡൽ വാഹനം ഒരു വര്‍ഷത്തേക്കാണ് വേണ്ടത്. ഒക്ടോബര്‍ 22 വൈകുന്നേരം 4 മണിക്ക് മുമ്പ് ക്വട്ടേഷനുകൾ ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ ലഭിക്കണം. ഫോൺ – 04936 203223