റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം;ഒരാള്‍ കൂടി പിടിയില്‍ – പിടിയിലായത് ബാംഗ്ലൂരുവില്‍ ഒളിവില്‍ കഴിയവേ

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവശേഷം ഒളിവിലായിരുന്ന ചീരാല്‍, മേച്ചേരി മഠം വീട്ടില്‍, ജോഷ്വ വര്‍ഗീസി(35)നെയാണ് ബാംഗ്ലൂരില്‍ നിന്ന്് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ 2009-ല്‍ ബത്തേരി സ്‌റ്റേഷനില്‍ അടിപിടി കേസിലൂം 2014-ല്‍ ലഹരി കേസിലും പ്രതിയാണ്. പുത്തന്‍കുന്ന്, തെക്കുംകാട്ടില്‍ വീട്ടില്‍ ടി. നിഥുന്‍(35), ദൊട്ടപ്പന്‍കുളം, നൂര്‍മഹല്‍ വീട്ടില്‍, മുഹമ്മദ് ജറീര്‍(32), കടല്‍മാട്, കൊച്ചുപുരക്കല്‍ വീട്ടില്‍, അബിന്‍ കെ. ബവാസ് (32), ചുള്ളിയോട്, പനച്ചമൂട്ടില്‍ വീട്ടില്‍ പി. അജിന്‍ ബേബി(32) എന്നിവരെ സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

22.09.2025 രാത്രിയില്‍ പൂതിക്കാടുള്ള റിസോര്‍ട്ടില്‍ രണ്ടു കാറുകളിലെത്തി അതിക്രമിച്ചു കയറിയാണ് ആറംഗ സംഘം പരാതിക്കാരനെയും സുഹൃത്തിനെയും കൈ കൊണ്ടും ഇരുമ്പുപട്ട കൊണ്ടും അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചത്. റിസോര്‍ട്ടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. എ.എസ്.ഐ ജയകുമാര്‍, സി.പി.ഒമാരായ സബിത്ത്, പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ  ജെൻഡർ റിസോഴ്സ് സെൻ്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ  ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയിൽ

കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു;മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും

കൂളിവയൽ: മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം കെഎസ് ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കൽ മത്തായി എൽസി ദമ്പതികളുടെ മകൻ രഞ്ജു മാത്യു (38) വാണ്

വെറ്ററിനറി ഡോക്ടര്‍ നിയമനം.

ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍

നിയമസഭ തെരഞ്ഞെടുപ്പ്:ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ്  പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട

വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം:വിവരശേഖരണ അദാലത്ത് നാളെ

മുണ്ടക്കൈ–ചൂരല്‍മല  ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി വിവരശേഖരണ അദാലത്ത് നാളെ (മാര്‍ച്ച് 10) രാവിലെ 10 മുതല്‍ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ. പി. ജെ ഹാളിൽ സംഘടിപ്പിക്കും. ദുരന്തബാധിതരായ വാണിജ്യ

എൺപതിന്റെ നിറവിലെത്തിയ അമ്മമാർക്ക് എം.സി.എ. യുടെ സ്നേഹാദരം

ചീരാൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ അൽമായ പ്രസ്ഥാനമായ മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ ത്തിന്റെ ഭാഗമായി എൺപതു വയസ് കഴിഞ്ഞ അമ്മമാരെ ആദരിച്ചു.യൂണിറ്റ് വൈദിക ഉപദേഷ്ടാവ് ഫാ.മാത്യു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.