ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഹംഗറിക്കെതിരെ സമനില വഴങ്ങി പോർച്ചുഗൽ. ആവേശകരമായ മത്സരത്തിൽ അവസാന മിനിറ്റിൽ ഡൊമിനിക് സോബോസ്ലായി നേടിയ ഗോളാണ് ഹംഗറിക്ക് സമനില നേടികൊടുത്തത്. അവസാന മിനിറ്റ് വരെ 2-1ന് മുന്നിൽ നിൽക്കുകയായിരുന്നു പോർച്ചുഗൽ. ഒടുവിൽ 2-2ന് സമനില വഴങ്ങേണ്ടി വന്നു.
പോർച്ചുഗലിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണൊൾഡോ ഇരട്ട ഗോൾ സ്വന്തമാക്കി.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ അറ്റില്ല സലായിലൂടെ ഹംഗറി മുന്നിലെത്തിയിരുന്നു. എന്നാൽ 22ാം മിനിറ്റിൽ റൊണാൾഡോയുടെ മറുപടി ഗോളെത്തുന്നു. പിന്നീട് പോർച്ചുഗീസ് മത്സരത്തിൽ ഡോമിനേറ്റ് ചെയ്‌തെങ്കിലും ഹംഗറിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ റോണോ തന്റെ രണ്ടാം ഗോളിലൂടെ പോർച്ചുഗലിന് ലീഡ് സമ്മാനിക്കുന്നു.