ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 18 രാവിലെ 11ന് ജില്ലാ മൃഗ സംരക്ഷണഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 202292

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







