ഇന്ത്യക്കാർക്ക് വിസരഹിതമായ യാത്രാ ഇടങ്ങൾ കുറഞ്ഞു; പാസ്‌പോര്‍ട്ട് സൂചികയില്‍ വീണ്ടും താഴോട്ട്

ഈ വര്‍ഷം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ആഗോള തലത്തില്‍ മൊബിലിറ്റിയില്‍ നേരിയ നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. 2025ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം വിസരഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവലില്‍ പ്രവേശനം ലഭിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 85ാം സ്ഥാനത്തേക്ക് ഇന്ത്യയുടെ സ്ഥാനം തള്ളപ്പെട്ടു. 2024 ല്‍ 62 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ട് 80-ാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം അത് 85ാം സ്ഥാനത്തെത്തി. ഈ വര്‍ഷം 57 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ലഭിച്ചിരിക്കുന്നത്. 2006 ല്‍ 71-ാം സ്ഥാനത്തായിരുന്നു

ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക എന്നത് ഒരു ആഗോള റാങ്കിംഗാണ്. ഇത് പാസ്പോര്‍ട്ടുകള്‍ക്ക് മുന്‍കൂട്ടി വിസ ലഭിക്കാതെ തന്നെ എത്ര സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും എന്നതിനെയാണ് ലിസ്റ്റ് ചെയ്യുന്നത്. ഏഷ്യ, ആഫ്രിക്ക, കരീബിയന്‍, പസഫിക് എന്നിവിടങ്ങളിലായി 57 രാജ്യങ്ങളിലേക്ക് നിലവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍-അറൈവല്‍ ആക്സസ് പ്രകാരം യാത്ര ചെയ്യാം.
പൂര്‍ണ്ണമായ ലിസ്റ്റ്
അംഗോള
ബാര്‍ബഡോസ്
ഭൂട്ടാന്‍
ബൊളീവിയ (വിസ ഓണ്‍ അറൈവല്‍)
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍
ബുറുണ്ടി (വിസ ഓണ്‍ അറൈവല്‍)
കംബോഡിയ (വിസ ഓണ്‍ അറൈവല്‍)
കേപ് വെര്‍ഡെ ദ്വീപുകള്‍ (വിസ ഓണ്‍ അറൈവല്‍)
കൊമോറോ ദ്വീപുകള്‍ (വിസ ഓണ്‍ അറൈവല്‍)
കുക്ക് ദ്വീപുകള്‍
ജിബൂട്ടി (വിസ ഓണ്‍ അറൈവല്‍)
ഡൊമിനിക്ക
എത്യോപ്യ (വിസ ഓണ്‍ അറൈവല്‍)
ഫിജി
ഗ്രെനഡ
ഗിനിയ-ബിസാവു (വിസ ഓണ്‍ അറൈവല്‍)
ഹെയ്തി
ഇന്തോനേഷ്യ (വിസ ഓണ്‍ അറൈവല്‍)
ഇറാന്‍
ജമൈക്ക
ജോര്‍ദാന്‍ (വിസ ഓണ്‍ അറൈവല്‍)
കസാക്കിസ്ഥാന്‍
കെനിയ (ഇലക്ട്രോണിക് യാത്രാ അംഗീകാരം)
കിരിബതി
ലാവോസ് (വിസ ഓണ്‍ അറൈവല്‍)
മക്കാവോ (എസ്എആര്‍ ചൈന)
മഡഗാസ്‌കര്‍ (വിസ ഓണ്‍ അറൈവല്‍)
മലേഷ്യ
മാലിദ്വീപ്
മാര്‍ഷല്‍ ദ്വീപുകള്‍ (വിസ ഓണ്‍ അറൈവല്‍)
മൗറീഷ്യസ്
മൈക്രോനേഷ്യ
മംഗോളിയ (വിസ ഓണ്‍ അറൈവല്‍)
മോണ്ട്‌സെറാത്ത്
മൊസാംബിക്ക് (വിസ ഓണ്‍ അറൈവല്‍)
മ്യാന്‍മര്‍ (വിസ ഓണ്‍ അറൈവല്‍)
നേപ്പാള്‍
നിയു (വിസ ഓണ്‍ അറൈവല്‍)
പലാവു ദ്വീപുകള്‍ (വിസ ഓണ്‍ അറൈവല്‍)
ഫിലിപ്പീന്‍സ്
ഖത്തര്‍ (വിസ ഓണ്‍ അറൈവല്‍)
റുവാണ്ട
സമോവ (വിസ ഓണ്‍ അറൈവല്‍)
സെനഗല്‍
സീഷെല്‍സ് 46.
സിയറ ലിയോണ്‍ (വിസ ഓണ്‍ അറൈവല്‍)
ശ്രീലങ്ക (വിസ ഓണ്‍ അറൈവല്‍)
സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്
സെന്റ് ലൂസിയ (വിസ ഓണ്‍ അറൈവല്‍)
സെന്റ് വിന്‍സെന്റ് ആന്‍ഡ് ദി ഗ്രനേഡൈന്‍സ്
ടാന്‍സാനിയ (വിസ ഓണ്‍ അറൈവല്‍)
തായ്ലന്‍ഡ്
ടിമോര്‍-ലെസ്റ്റെ (വിസ ഓണ്‍ അറൈവല്‍)
ട്രിനിഡാഡ്, ടൊബാഗോ
ടുവാലു (വിസ ഓണ്‍ അറൈവല്‍)
വാനുവാട്ടു
സിംബാബ്വെ (വിസ ഓണ്‍ അറൈവല്‍)
ഈ വര്‍ഷവും 193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്ത് സിംഗപ്പൂര്‍ ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 190 സ്ഥലങ്ങളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും 189 സ്ഥലങ്ങളിലായി ജപ്പാന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. പട്ടികയില്‍ ഏറ്റവും താഴെയായി ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് അഫ്ഗാനിസ്ഥാനിന്റേതാണ്. 24 രാജ്യങ്ങളിലേക്കുള്ള പ്രവേശനം മാത്രമേ അനുവദിക്കുന്നുള്ളൂ

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോ‌ടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോ‌ടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ

റേഷൻ അറിയിപ്പ്

📢2025 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.12.2025 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 📢2025 ഡിസംബർ മാസത്തിൽ, ലഭ്യതയ്ക്കനുസരിച്ച്, വൈദ്യുതി ഉള്ള വീടുകളിലെ AAY, PHH കാർഡുകൾക്ക് 1 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഉള്ള വീടുകളിലെ

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി നാളെ (ഡിസംബർ 3) രാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി

ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്

പനമരം : ഡിസംബർ 1 ലോക എയിഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറായി കൊണ്ടുവന്ന പട്ടത്തിൽ

കൽപ്പറ്റയിൽ ഇനി പൂക്കാലം

വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്. വയനാട് അഗ്രി ഹോർട്ടി

കെഎന്‍എം മദ്രസ സര്‍ഗമേള: പിണങ്ങോടിനു ഒന്നാം സ്ഥാനം

കല്‍പ്പറ്റ: കെഎന്‍എം വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച മദ്രസ സര്‍ഗമേളയില്‍ പിണങ്ങോട് മദ്രസത്തുല്‍ മുജാഹിദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്നു സ്ഥാനങ്ങള്‍ യഥാക്രമം മേപ്പാടി, കല്‍പ്പറ്റ മദ്രസകള്‍ നേടി. മത്സരങ്ങളില്‍ 800

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.