വയനാടൻ ടൂറിസം നേരിടുന്ന പ്രശ്നങ്ങൾ രാജ്യസഭ എം.പി പത്‌മശ്രീ പി.ടി ഉഷയുമായി ആക്ട ഭാരവാഹികൾ ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. വിഷയം രാജ്യസഭയിൽ ഉന്നയിക്കാമെന്നും ടൂറിസം ക്യാബിനറ്റ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താമെന്നും എംപി പറഞ്ഞു.ഓൾ കേരള ടൂറിസം അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി ബ്രാൻ, വയനാട് ജില്ലാ ട്രഷറർ മനു മത്തായി എന്നിവരാണ് എം.പിയുമായി കൂടികാഴ്ച നടത്തിയത്.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് ഷാജിനി ബെന്നി അധ്യക്ഷത