രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് പോകേണ്ട; ലൈസന്‍സ് പോകും

തിരുവനന്തപുരം:
മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയില്‍ കുടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് പോകുമെന്ന് ഉറപ്പാണ്.മാത്രമല്ല ഒരു ദിവസത്തെ ക്ലാസിനും ഇരിക്കേണ്ടിവരും. ഇത്തരം നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള കേസുകളാൽ കൊച്ചിയില്‍ 1121 പേരുടെ ഡ്രൈവിങ് ലൈസന്‍സുകളാണ് ആർടിഒ റദ്ദാക്കിയത്. സമാന കേസുകളുടെ എണ്ണം കൂടിയതോടെ എറണാകുളം ആര്‍ടിഒ കെ ആര്‍ സുരേഷ്, ജോയിന്റ് ആര്‍ടിഒ സിഡി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹിയറിങ് നടപടികള്‍ വേഗത്തിലാക്കിയാണ് ലൈസന്‍സ് റദ്ദാക്കുന്നത്.
രക്തത്തില്‍ മദ്യത്തിന്റെ അളവ് അന്‍പത് മില്ലിക്ക് മുകളില്‍ കൂടിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 437 പേര്‍ക്കാണ് ലൈസന്‍സ് പോയത്. ബസ് ഡ്രൈവര്‍മാര്‍, ലോറി ഡ്രൈവര്‍മാര്‍, കാര്‍ ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് ഇതില്‍ കൂടുതലും.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.