വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ
കൽപ്പറ്റ
ലിയോ ആശുപത്രിയിലും മുഹമ്മദ് ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ
കൽപ്പറ്റ
ഫാത്തിമ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.പിക്ക് അപ്പ് ഡ്രൈവറായ ആന്ധ്രാ സ്വദേശിക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് ഷാജിനി ബെന്നി അധ്യക്ഷത