പനമരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്കൂൾ അധ്യാപികയെ ഏൽപ്പിച്ച് സ്കൂളിന് അഭിമാനമായി മാറിയ അൽഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ് . സമൂഹത്തിൽ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം നൽകുന്നവർ ഉണ്ടെന്നും സത്യസന്ധത മനുഷ്യനെ ഏറ്റവും ഉന്നതിയിൽ എത്തിക്കുമെന്നുമുള്ള സന്ദേശം കേഡറ്റുകൾക്ക് നൽകുകയാണ് ഇതിൻ്റെ ഉദേശ്യം. കേഡറ്റുകളുടെ സാന്നിധ്യത്തിൽ ഡ്രിൽ ഇൻസ്ട്രക്ടർA അബ്ദുൽ റഹീം അൽഷിഫാന് മൊമൻ്റോ കൈമാറി അഭിനന്ദിച്ചു. കേഡറ്റുകളോട് ജീവിതത്തിൽ സത്യസന്ധത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ചെറിയ ഒരു ബോധവൽക്കരണം നടത്താനും ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ചടങ്ങിൽ കമ്യൂണിറ്റി പോലീസ് ഓഫീസർമാർ സംബന്ധിച്ചു.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് ഷാജിനി ബെന്നി അധ്യക്ഷത