മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിന്റെ പ്രധാന കവാടത്തിലുള്ള മാതാവിന്റെ ഗ്രോട്ടോ ഇന്നലെ രാത്രി തകർത്തതിൽ ഇടവകാ സമൂഹം ശക്തമായി പ്രധിഷേധിച്ചു. മാനന്തവാടിയിലെ പുരാതനമായ അമലോത്ഭവ മാതാ ദേവാലയത്തിന്റെ പ്രധാന കവാടത്തിലുള്ള (എൽ.എഫ്. ജംഗ്ഷൻ സമീപത്തായുള്ള) മാതാവിന്റെ ഗ്രോട്ടോയുടെ ചില്ല് തകർത്തതിനെതിരെ മാനന്തവാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇടവക വിശ്വാസികളുടെ ആശങ്ക അകറ്റണമന്നും പള്ളി വികാരി സെബാസ്റ്റ്യൻ കാരക്കാട്ട് പറഞ്ഞു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ