മാനന്തവാടി
എല്‍.എഫ്.യു.പി. ജംഗ്ഷനു സമീപം 2013ല്‍ പണിതീര്‍ത്ത പ്രധാന കവാടത്തിലുള്ള മാതാവിന്റെ ഗ്രോട്ടോയാണ് ഇന്നലെ രാത്രിയില്‍ ചില്ലുകൾ തകർത്ത് നശിപ്പിച്ചത്.സമീപത്തെ ഇന്റര്‍ലോക്ക് കല്ല് ഉപയോഗിച്ച് എറിഞ്ഞാണ് ഗ്രോട്ടോയുടെ ഗ്ലാസ്സ് പൊട്ടിച്ചത്. മാതാവിന്റെ രൂപത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







