വാളേരി : വാളേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് അനുവദിച്ച എൻ എസ് എസ് യൂനിറ്റിൻ്റെ ഉദ്ഘാടനം നടന്നു . പ്രിൻസിപ്പാൾ ഇൻ ചാർജ് തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് പി ടി എ പ്രസിഡൻ്റ് ജയചന്ദ്രൻ വാളേരി അധ്യക്ഷനായി. വാർഡ് മെമ്പർ ഉഷാ വിജയൻ ഉദ്ഘാടനവും ഹയർ സെക്കൻ്ററി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്ണൻ മുഖ്യപ്രഭാഷണവും നിർവഹിച്ചു. എൻ. എസ് എസ് ജില്ലാ കൺവീനർ കെ .എസ് . ശ്യാൽ എൻ എസ് എസ് പദ്ധതി വിശദീകരണം നടത്തി. ഉമേഷ് ആലക്കൽ,ഹെഡ്മിസ്ട്രസ് കെ സപ്ന , ക്ലസ്റ്റർ കൺവീനർ സാജിദ് പി കെ , അനു , അജിത സുരേഷ്, മുതലായവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ ഹരി എ നന്ദി പ്രകാശിപ്പിച്ചു.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്