Lവിട്ടുമാറാത്ത ചുമയും രണ്ട് രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ചുമയും ശ്വാസതടസവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. സാധാരണയായി ആസ്ത്മ മൂലം ബുദ്ധിമുട്ടുന്നവരിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത് എന്നൊരു വിശ്വാസം പലരിലുമുണ്ട്. ചിലപ്പോൾ ഈ ലക്ഷണങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെയും മുന്നറിയിപ്പ് കൂടിയാകാം. പ്രത്യേകിച്ച് ശ്വാസകോശ കാൻസറിനും ആസ്തമയ്ക്കും പൊതുവേ ഒരേ ലക്ഷണങ്ങളാണ് കാണപ്പെടുന്നത് എന്നത് ഇവ രണ്ടും തിരിച്ചറിയാൻ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതും.

നെഗ്ഗെറിയ ഫൗലേറി എന്ന തലച്ചോര്‍തീനി, കേരളം വലിയ ആശങ്കയിൽ; പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി ലക്ഷണങ്ങൾ, മുന്നറിയിപ്പ്
സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന







