പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സപ്തംബർ 24 മുതൽ ആരംഭിച്ച ജീവിതോത്സവം പരിപാടിക്ക് സമാപനം. സമാപന സമ്മേളനത്തിൽ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെട്ട നോർത്ത് 2 മേഖലക്ക് മൂന്നാം സ്ഥാനം. തിരുവനന്തപുരം കനകക്കുന്ന് വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. കൗമാരക്കാരായ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുക ,മാനസിക സംഘർഷം കുറക്കുക, ആത്മഹത്യ പ്രവണത കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള തുടർച്ചയായ 21 ദിവസങ്ങളിൽ ഏറ്റെടുത്ത വിവിധ ചാലഞ്ചുകളാണ് ജീവിതോത്സവം. മേഖലയിലെ ഇരുപത്തഞ്ചായിരത്തിലധികം വൊളണ്ടിയർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജി എച്ച് എസ് എസ് വെള്ളൂരിലെ വി.എം തീർത്ഥ സുജിത്, പിആർഎം എച്ച് എസ് എസിലെ സെഡ് ആർ ദേവഹിത , ബോവിക്കാനം എച്ച് എസ് എസിലെ പി.കെ ശ്രീഹരി
മാനന്തവാടി ജിവിഎച്ച്എസ് എസിലെ എം.സിദ്ധാർത്ഥ് എന്നിവരാണ് സംസ്ഥാനതലത്തിൽ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയത്. മത്സരാർത്ഥികൾ ,റീജിയണൽ പ്രോഗ്രാം കൺവീനർ വി.ഹരിദാസ്, ജില്ലാ കൺവീനർമാരായ കെ.എസ് ശ്യാൽ, ശ്രീധരൻ കൈതപ്രം, കെ.എം പ്രേംജിത്, കെ.മനോജ് കുമാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റ് വാങ്ങി.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







