ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. അതേസമയം, മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. എന്നാല്‍, മാർച്ചിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.

അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു. അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.