സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വില 920 രൂപ വർദ്ധിച്ച് ഇന്ന് 92,120 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,515 രൂപയാണ്. 115 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചത്. 24 കാരറ്റ് സ്വർണത്തിൻ്റെ വില 99,496യിൽ നിന്ന് 1,00,496 രൂപയായാണ് പവന് വർദ്ധിച്ചത്. പവന് 1000 രൂപയുടെ വർദ്ധനവാണ് കാണിച്ചിരിക്കുന്നത്. ഒരു ഗ്രാമിൻ്റെ വില 125 രൂപ വർദ്ധിച്ച് 12,562 ആയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് പവന് 752 രൂപ വർദ്ധിച്ച് 75,376 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 94 രൂപവർദ്ധിച്ച് 9,422 ആയിട്ടുണ്ട്.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







