അമ്പലവയൽ: കേന്ദ്രസർക്കാരിൻ്റെ അതി തീവ്ര വോട്ടുപരിശോധനയ്ക്കും കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ അമ്പലവയലിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ സികെ ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ടി.ഡി മാത്യം, എ രാജൻ, ജോസ് തോമസ്, വി വി രാജൻ, ടി ടി സക്കറിയ, കെ കെ രാധാകൃഷ്ണൻ ,അബ്ദുൾ ഗഫൂർ ,അഷറഫ് കനക എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി കൺവീനർ എ എം ജോയി സ്വാഗതവും ജോർജ് ജോസഫ് നന്ദിയും പറഞ്ഞു.

വാർഡിലെ മുന്നണി പോരാളികൾക്ക് സ്നേഹാദരവുമായി മെമ്പർ
എടവക: എടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ വികസന സമിതി അംഗങ്ങൾ, കുരുമുളക് സമിതി ഭാരവാഹികൾ,







