കോട്ടത്തറ:സിപിഎമ്മിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് വന്ന കോട്ടത്തറ പഞ്ചായത്ത് മാടക്കുന്ന് വാർഡിലെ സി പി എം പ്രവർത്തകരായ കുളത്തിങ്കൽ സിറിയക്, ആലീസ് എന്നിവർക്ക് മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.വാർഡ് പ്രസിഡൻ്റ് പി.ജെ വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ സുരേഷ് ബാബുവാളൽ, പി ജെ ആൻ്റണി, അനീഷ് പി എൽ,വി ജെ സ്റ്റീഫൻ, കെ.കെ സദാനന്ദൻ, പി കെ രാധാകൃഷ്ണൻ, ജോർജ് കുന്നത്ത്, ജോസ് ഞാറക്കുളം, സണ്ണി കുന്നത്ത് ,ഡേവിഡ് വിൻസെൻ്റ് എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







