നിങ്ങളുടെ രക്തത്തിലെ ‘നിശബ്ദ കൊലയാളി’! മറഞ്ഞിരിക്കുന്ന ഭീഷണിയെ കുറിച്ചറിയാം

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് എപ്പോഴും കാരണക്കാരായി നമ്മൾ കരുതുന്ന രണ്ട് അവസ്ഥകളാണ് ഉയർന്ന രക്തസമ്മർദവും കൊളസ്‌ട്രോളും. എന്നാൽ കാർഡിയോളജിസ്റ്റുകൾ പറയുന്നത് ഇവയെക്കാൾ തീവ്രമായി ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന വേറൊരു ഘടകം നമ്മുടെ രക്തത്തിലുണ്ടെന്നാണ്. ഇതിനെ പക്ഷേ നമ്മൾ അപകടകരമായി കാണാറില്ലെന്ന കാര്യം കൂടി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൊളസ്‌ട്രോളും ബിപിയുമായി ബന്ധപ്പെട്ട് നടക്കുന്ന ബോധവത്കരണം പോലെ, ഇക്കാര്യം മൂലമുള്ള അപകടസാധ്യതയെ കുറിച്ച് ചർച്ചകൾ സജീവവുമല്ല. ലോകത്തെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. രോഗിക്കെന്ന പോലെ ഡോക്ടർമാർക്കും വെല്ലുവിളിയുയർത്തുന്നതാണ് പുതിയ ഭീഷണി

ധമനികളിലെ പ്ലാക്കിൽ കാണുന്ന സൂക്ഷമമായ വിദേശകണികളുടെ സാന്നിധ്യമാണ് ഇവിടെ വില്ലനാകുന്നത്. ഇത് ഹൃദയത്തിന് വലിയതോതിലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇത്തരം രോഗികളിൽ ഹൃദയാഘാതത്തിന്റെ തോത് 4.5 മടങ്ങ് ഇരട്ടിയായിരിക്കുമെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഹൃദയാഘാതത്തിന് പുറമേ പക്ഷാഘാതത്തിനും സാധ്യതയേറെയാണ്. (ഇത്തരം കണങ്ങൾ ധമനികളിൽ അടിഞ്ഞുകൂടാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ). ഈ രോഗികളുടെ ശരീരത്തിലുള്ളത് പ്ലാസ്റ്റിക്ക് കണങ്ങളായ പോളിയെത്ത്‌ലീനും പൊളിവിനയൽ ക്ലോറൈഡുമാണ്. ഇത് പ്രതിരോധ കോശങ്ങൾക്കുള്ളിലായാണ് കാണുന്നത്.
257 രോഗികളുടെ കോശങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ പകുതിയലേറെ പേരുടെ ധമനികളിലും പ്ലാസ്റ്റിക്ക് കണങ്ങൾ കണ്ടെത്തി. സാധാരണയായി ഹൃദയസംബന്ധമായ അസുഖങ്ങളുടെ പ്രതിരോധം കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദം, പുകവലി, ഡയബറ്റീസ്, ജീവിതശൈലി ഘടകങ്ങൾ തുടങ്ങിയ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ഈ സാഹചര്യങ്ങളിൽ വലിയ ശ്രദ്ധചെലുത്തി ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോഴാണ് അതിലും ഗുരുതരമായ അവസ്ഥ ഗവേഷകർ മനസിലാക്കുന്നത്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന്

പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

പാൽച്ചുരം: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോഡേക്ക് പോകുന്നതിനിടെ

ശ്വാസതടസം മാറുന്നില്ലേ? ആസ്ത്മയോ ശ്വാസകോശ അർബുദമോയെന്ന് മനസിലാക്കാം!

വിട്ടുമാറാത്ത ചുമയും രണ്ട് രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ചുമയും ശ്വാസതടസവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. സാധാരണയായി ആസ്ത്മ മൂലം ബുദ്ധിമുട്ടുന്നവരിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത് എന്നൊരു വിശ്വാസം പലരിലുമുണ്ട്. ചിലപ്പോൾ

നെഞ്ചരിച്ചിലെന്ന് പറഞ്ഞ് തള്ളി കളഞ്ഞത് മരണത്തിന് ഇടയാവേണ്ട ലക്ഷണങ്ങൾ; അനുഭവം പങ്കുവെച്ച് യുവാവ്

രോഗം ഏതാണെങ്കിലും അവ ബാധിക്കുന്നതിന് മുന്‍പ് തന്നെ നമ്മുടെ ശരീരം അതിൻ്റെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ അത് കൃത്യമായി മനസിലാക്കി ചികിത്സിക്കാന്‍ നമ്മള്‍ക്ക് പലപ്പോഴും കഴിയാറില്ല. ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. അത്തരത്തില്‍

എൽഡിഎഫ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

അമ്പലവയൽ: കേന്ദ്രസർക്കാരിൻ്റെ അതി തീവ്ര വോട്ടുപരിശോധനയ്ക്കും കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ അമ്പലവയലിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ

വാർഡിലെ മുന്നണി പോരാളികൾക്ക് സ്നേഹാദരവുമായി മെമ്പർ

എടവക: എടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ വികസന സമിതി അംഗങ്ങൾ, കുരുമുളക് സമിതി ഭാരവാഹികൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.