സംസ്ഥാന സ്കൂൾ കായിക മേളയിൽ സൈക്ലിംഗിൽ വയനാടിന് അഭിമാന നേട്ടം. തിരുവനന്തപുരത്ത് വെച്ച് നടന്ന റോഡ് സൈക്ലിംഗ് മത്സരത്തിൽ ആൺകുട്ടികളുടെ മാസ്സ് സ്റ്റാർട്ട് വിഭാഗത്തിൽ ഡെൽവിൻ ജോബിഷ് രണ്ടാം സ്ഥാനവും ടൈം ട്രയൽ വിഭാഗത്തിൽ (ആൺ) അമൻ മിഷ് ഹൽ, അബീഷി സിബി (പെൺ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







