മാനന്തവാടി:വടിവാളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘം തൊണ്ടര്‍നാട് പോലീസിന്റെ വലയിലായി. ഇന്നലെ രാത്രിയോടെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍(29),പേരാമ്പ്ര ചങ്ങരോത്ത് കുന്നോത്ത് വീട്ടില്‍ അരുണ്‍(28), കുറ്റിയാടി പാലേരി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത്(28),പേരാമ്പ്ര ഒതയോത്ത് മീത്തല്‍ വീട്ടില്‍ അഖില്‍ ആര്(24) എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ ക്കെതിരെ പേരാമ്പ്ര, കൊയിലാണ്ടി സ്റ്റേഷനുകളില്‍ വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളുണ്ട്. സംഘത്തെ പറ്റി വിശദമായി അന്വേഷിച്ച് വരുന്നതായി പോലീസ് പറഞ്ഞു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ