അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി.  ശ്വാസകോശം മാറ്റിവെക്കുമ്പോൾ കോവിഡ് പരിശോധന നിർബന്ധംതന്നെയാണ്. നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ശ്വാസകോശത്തി​ന്റെ കാര്യത്തിൽ ആർ.ടി-പി.സി.ആർ ടെസ്റ്റ് നിർബന്ധമായും എടുത്തിരിക്കണം. ഇതു സംബന്ധിച്ച് ഓർഗനൈസേഷൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നോട്ടീസയച്ചു.

ഏതെങ്കിലും രോഗലക്ഷണമുള്ളവരിൽ നിന്ന് അവയവം സ്വീകരിക്കുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നത് അതത് ​ഡോക്ടർമാരുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുകയാണ്. എന്നാൽ മറ്റ് കോവിഡുമായി ബന്ധപ്പെട്ട മുൻകരുതലുകളെല്ലാം ആരോഗ്യമന്ത്രാലയത്തി​ന്റെ നിലവിലുള്ള ഗൈഡ് ലൈൻ അനുസരിച്ചുതന്നെ നടത്താവുന്നതാണ്. നേരത്തെ ദാതാവോ സ്വീകർത്താവോ കോവിഡ് ലക്ഷണം കാണിച്ചുകഴിഞ്ഞാൽ ഏത് ഘട്ടത്തിലായാലും അവയവദാനം പുർണമായും നിർത്തിവെക്കുമായിരുന്നു. എന്നാൽ ഇത് ഉന്നത സമിതി പഠനവിധേയമാക്കിയശേഷം പരിഷ്‍കരിക്കുന്നതായിരിക്കും.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.