കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 10 വര്‍ഷം വീഴ്ച വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് പിഴ സഹിതം അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി കുടിശികയും പിഴയുമടയ്ക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് കൊണ്ടുവരണം. 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാനും കുടിശ്ശിക അടയ്ക്കാനും അവസരമില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങള്‍ക്ക് കുടിശ്ശിക കാലഘട്ടത്തില്‍ ലഭിക്കേണ്ട പ്രസവ, വിവാഹ, ചികിത്സാ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹതയുണ്ടാവില്ലെന്നും ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി







