മൂന്ന് ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാൽ ലക്ഷത്തിലധികം; പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാൽ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിങ്ങിനുള്ളവർ കാത്ത് നിൽക്കേണ്ടി വരും. ഡിസംബർ 10 വരെ ഓൺലൈൻ ബുക്കിങ് ഒഴിവില്ലാത്തതിനാൽ സ്പോട്ട് ബുക്കിങ്ങുകാർ കൂടുതൽ വന്നേക്കും. പമ്പയിൽ തീർഥാടകർ കൂടുതൽ സമയം കാത്ത് നിൽക്കുന്നത് ഒഴിവാക്കാനാണ്

ഇന്നലെ ഉണ്ടായ അതിഗുരുതര സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ കുറുക്കുവഴികളിൽ തീർഥാടകർ ഇറങ്ങാതെ ഇരിക്കാൻ നിരീക്ഷണം കർശനമാക്കും. രണ്ടേകാൽ ലക്ഷത്തിലധികം തീർഥാടകരാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദർശനത്തിന് എത്തിയത്. കാരണം പലർക്കും മലകയറാനായില്ല. സേലത്ത് നിന്നെത്തിയ 37 പേർ പന്തളത്ത് എത്തി മാലയൂരി. ബെംഗളൂരുവിൽ നിന്നുള്ളവരും മടങ്ങിപ്പോയവരിലുണ്ട്. അതേസമയം ഡിസംബർ 10 വരെ ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ്ങിന് ഒഴിവില്ല. ഉച്ചയ്ക്ക് 11മണിയോടെയാണ് സന്നിധാനത്ത് തിരക്കേറിയത്. ഭയാനകമായ സാഹചര്യം എന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് തന്നെ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ ബെയിലി പാലംവഴി കടത്തിവിട്ടവരും തിങ്ങി നിറഞ്ഞു. ഒരുമണിയോടെ തീർഥാടകർ ബാരിക്കേട് തകർത്ത് ഇരച്ചുകയറി.

പലരും ബാരിക്കേടിന് മുകളിൽകൂടി കയറി. പതിനെട്ടാംപടിയുടെ താഴെ തിക്കും തിരക്കുമായി. കുട്ടികൾ അലറിക്കരഞ്ഞു.

നട അടയ്ക്കുന്നത് രണ്ട് മണിയാക്കി. പൊലീസിന്റെ കഠിന പരിശ്രമത്തിൽ മൂന്നുമണിയോടെ തിരക്ക് നിയന്ത്രിച്ചു. 20,000 തീരുമാനിച്ച സ്പോട്ട് ബുക്കിങ് 35000വരെ കടന്നുപോയി.

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം

പുതുശ്ശേരിയുടെ സ്വന്തം ഓട്ടോഡ്രൈവർ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ!

തൊണ്ടർനാട്: ഒരുനാടിൻ്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിൻ്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ സത്യപ്രതിഞ്ഞ ചെയ്യും പുതുശ്ശേരി ഗ്രാമം

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.