ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ കാരണങ്ങൾ കൊണ്ട് ജോലിയിൽ നിന്ന് ഒഴിവാകേണ്ടതുണ്ടെങ്കിൽ അതിനുള്ള അപേക്ഷകൾ ശനിയാഴ്ച വരെ (നവംബർ 22) കളക്ടറേറ്റിൽ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് മാൻപവർ മാനേജ്മെന്റ് നോഡൽ ഓഫീസര്‍ കൂടിയായ എ.ഡി.എം. കെ. ദേവകി അറിയിച്ചു.

സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ വയനാടിന് രണ്ടാം സ്ഥാനം.
എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലാ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. എറണാകുളം ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ മത്സരങ്ങളിൽ ഇടുക്കി ജില്ല ഒന്നാം സ്ഥാനം നേടി. സബ്ജൂനിയർ







