ജില്ലയിലെ കടകൾ, വ്യാപാര സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോം സ്റ്റേകൾ എന്നിവ കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ നവംബർ 30നകം രജിസ്‍ട്രേഷൻ പുതുക്കണമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ വ്യാപാരി–വ്യവസായി സംഘടനകളുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന രജിസ്ട്രേഷൻ പുതുക്കൽ ക്യാമ്പുകളിലൂടെയോ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളിലൂടെയോ, lc.kerala.gov.in വെബ്‍സൈറ്റ് മുഖേനയോ നടപടികൾ പൂർത്തിയാക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പുതുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ മുന്നറിയിപ്പ് നൽകി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547655684 (അസിസ്റ്റന്റ് ലേബർ ഓഫീസർ, കൽപ്പറ്റ), 8547655686 (അസിസ്റ്റന്റ് ലേബർ ഓഫീസർ, മാനന്തവാടി), 8547655690 (അസിസ്റ്റന്റ് ലേബർ ഓഫീസർ, സുൽത്താൻ ബത്തേരി)

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







