തദ്ദേശ തെരഞ്ഞെടുപ്പിന് വെബ്ബ് കാസ്റ്റിങ് സൗകര്യമില്ലാത്ത പോളിങ് ബൂത്തുകളില്‍ വീഡിയോഗ്രഫി ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു ദിവസത്തേക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് വരെ വീഡിയോഗ്രാഫി ചെയ്ത് വിഷ്വലുകള്‍ സി.ഡിയില്‍ പകര്‍ത്തി നല്‍കാന്‍ ജി.എസ്.ടി ഉള്‍പ്പെടെയുള്ള തുക രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടിനകം തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്ക് നല്‍കണം. ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും. ഫോണ്‍: 04936 204220

അദാലത്ത് മാറ്റിവെച്ചു
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 27 ന് നടത്താനിരുന്ന വനിതാ കമ്മീഷന്‍ അദാലത്ത് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp







