സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കൊടുത്ത വയനാട്ടിലെ അഭിമാന താരങ്ങളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മൈസ ബക്കർ, അമൻ മിഷ് ഹൽ, ഡിയോണ മേരി ജോബിഷ് , ഡെൽവിൻ ജോബിഷ് , ഡിവിനാ ജോയി, ആദിൽ മുഹമ്മത് ഇ.എസ്, അബീഷാ ഷിബി, ആദിത്യൻ എന്നിവരെയാണ് ആദരിച്ചത്. അസോസിയേഷൻ്റെ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായി. ഷിംജിത് ദാമു , സാജിദ് എൻ.സി , സോളമൻ എൽ.എ , അർജുൻ തോമസ് എന്നിവർ സംസാരിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







