നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ 8ന്; ദിലീപ് അടക്കം 10 പ്രതികൾ

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്. കേസിലെ പത്ത് പ്രതികളും ഡിസംബർ എട്ടിന് ഹാജരാകണം. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. പൾസർ സുനിയാണ് ഒന്നാം പ്രതി. കുറ്റകൃത്യം നടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. നടൻ ദിലീപ് എട്ടാം പ്രതിയായ കേസ്, താരസംഘടനയായ ‘അമ്മ’യിൽ വലിയ ഭിന്നതകൾക്ക് കാരണമാവുകയും, സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി നൽകാൻ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ‘സിനിമയെ വെല്ലുന്ന ട്വിസ്‌റ്റുകൾ അടക്കം ഉണ്ടായ കേസ് ഇപ്പോൾ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. വിചാരണക്കോടതി ജഡ്‌ജിക്കെതിരെ അതിജീവിത പരാതി നൽകിയതും, കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളിയതും, നിർണായക തെളിവുകൾ ചോർന്നെന്ന ആരോപണവും കേസിന്റെ നാടകീയത വർധിപ്പിച്ച സംഭവങ്ങളാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2017 ഏപ്രിൽ 18 – കേസിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നു
2017 ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായി
2017 ഒക്ടോബർ മൂന്നുവരെ ദിലീപ് ജയിലിൽ;തുടർന്ന് ജാമ്യം
2018 മാർച്ച് 8- കേസിലെ വിചാരണ നടപടികൾക്ക് തുടക്കം
വിചാരണയ്ക്ക് പ്രത്യേക കോടതി. എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്‌ജിയായ ഹണി. എം.വർഗീസ് വിചാരണ കോടതി ജഡ്‌ജി
2020 ജനുവരി 6 – പൾസർ സുനി, നടൻ ദിലീപ്, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു‌ എന്നീ പ്രതികൾക്കെതിരെ കുറ്റം ചുമത്തി
2020 ജനുവരി 30 – സാക്ഷിവിസ്താരം ആരംഭിച്ചു. വിചാരണ അടച്ചിട്ട കോടതി മുറിയിൽ വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ; ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥ‌ാനത്തിൽ കേസിൽ തുടരന്വേഷണം, വിചാരണയ്ക്ക് ഇടവേള
തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണസംഘം വിചാരണ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു
അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ദിലീപ്, ദിലീപിൻറെ ആവശ്യം വിചാരണ കോടതി തള്ളി
കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേർക്കുന്നു
2022 നവംബർ – വിചാരണ പുനരാരംഭിച്ചു.
2024 ഡിസംബർ 11- കേസിൽ അന്തിമവാദം ആരംഭിച്ചു
2025 ഏപ്രിൽ 11 – നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയായി

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.