പുൽപള്ളി: മുപ്പത് വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ജ്യോതി മെഡിക്കൽ ലബോറട്ടറിയുടെ നവീകരിച്ച ഡയഗ്നോ സിസ് സെന്റർ ഉദ്ഘാടനം ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ നിർവഹിച്ചു. ഫുള്ളി ഓട്ടോമേറ്റഡ് അനലൈസർ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും ഇസിജി യൂണിറ്റ് ഉദ്ഘാടനം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.പ്രഭാകരനും ഹോം കളക്ഷൻ യൂണിറ്റ് സി.പ്രതാപ് വാസുവും ചാരിറ്റി കൈമാറ്റം മാത്യു മത്തായി ആതിരയും നിർവഹിച്ചു. ഡോ.സണ്ണി ജോർജ്, ഡോ.കെ.എസ്. പ്രേമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുപ്പത് വർഷത്തെ പ്രവർത്തന പരിചയമുള്ള ജ്യോതി ലാബിൽ ആധുനിക യന്ത്രങ്ങളോടെ നൂതനവും കൃത്യതയു മാർന്ന പരിശോധനകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







