ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടെ ലൈവ് ടെലികാസ്റ്റിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ‘ഫാസ്റ്റ് ലൈവ് മീഡിയ’യ്ക്ക് വീണ്ടും ‘യെസ് ഭാരതിൻ്റെ’ ആദരം. ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോറിൻ്റെ’ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് ഈ ബഹുമതി സമ്മാനിച്ചത്.
‘യെസ് ഭാരത്’ സംഘടിപ്പിച്ച മെഗാ ഇവൻ്റുകളുടെയെല്ലാം വിജയത്തിന് പിന്നിൽ ഫാസ്റ്റ് ലൈവ് മീഡിയയുടെ പ്രൊഫഷണൽ ലൈവ് പ്രക്ഷേപണ മികവുണ്ടായിരുന്നു.
നേരത്തെ നടത്തിയ താമരശ്ശേരി ചുരം ബാൻഡ്, ആൽമരം ടീം, വേടൻ എന്നിവരുടെ പ്രകടനങ്ങളും “യെസ് ഭാരത് Yes Elate 2025” മെഗാ ഷോയും
ഏറ്റവും ഒടുവിൽ നടന്ന ഹനാൻ ഷായുടെ ഫുൾ ടീമിന്റെ ഗംഭീര പ്രോഗ്രാമും
തുടങ്ങിയവയുടെയെല്ലാം വീഡിയോ പ്രൊഡക്ഷനും ലൈവ് ടെലികാസ്റ്റിംഗും ഏറ്റെടുത്തത് ഫാസ്റ്റ് ലൈവ് മീഡിയ ആയിരുന്നു.
സാങ്കേതിക മികവിന്റെ ടീം വർക്ക്
‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോറിൻ്റെ’ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഹനാൻ ഷാ പ്രോഗ്രാമിൻ്റെ മാർക്കറ്റിംഗും ലൈവ് ടെലികാസ്റ്റിംഗും ശ്രദ്ധേയമായി.ഫാസ്റ്റ് ലൈവ് മീഡിയ മാനേജിങ് ഡയറക്ടർ, പടിഞ്ഞാറത്തറ സ്വദേശി സിജു സാമൂവലിൻ്റെയും മാനേജർ ഷഹാന ഷെറിൻ്റെയും നേതൃത്വത്തിലുള്ള 20-ഓളം വരുന്ന മീഡിയ ക്രൂ ആണ് ലൈവ് ടെലികാസ്റ്റിംഗിന് നേതൃത്വം നൽകിയത്.
ഡ്രോൺ, എഫ്.പി.വി., നിരവധി ക്യാമറകൾ എന്നിവ ഉൾപ്പെടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പരിപാടിയുടെ ദൃശ്യങ്ങൾ പ്രേക്ഷകരിലേക്ക് തത്സമയം എത്തിച്ചത്.
മികച്ച പ്രകടനത്തിനുള്ള ‘യെസ് ഭാരതിൻ്റെ’ ആദരം ഫാസ്റ്റ് ലൈവ് മീഡിയ മാനേജിങ് ഡയറക്ടർ സിജു സാമൂവൽ ഏറ്റുവാങ്ങി.
ഹനാൻ ഷാ,യെസ് ഭാരത് ഗ്രൂപ്പ് ചെയർമാൻ അയൂബ്ഗാൻ,
മാനേജിങ് ഡയറക്ടർ എസ്.ഷിബുഹസ്സൻ, മാനേജിങ് ഡയറക്ടർ അൻഷാദ് അയൂബ്ഗാൻ
,ഡയറക്ടർ ഫാത്തിമ
എന്നിവർ ചേർന്നാണ് ബഹുമതി സമ്മാനിച്ചത്.
കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ദൃശ്യമാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ഫാസ്റ്റ് ലൈവ് മീഡിയ.
ലൈവ് ടെലികാസ്റ്റിംഗ്,എൽ.ഇ.ഡി വാൾ,വീഡിയോ പ്രൊഡക്ഷൻ,ഫോട്ടോഗ്രാഫി
ഓൺലൈൻ മാർക്കറ്റിംഗ്
തുടങ്ങിയ സേവനങ്ങളിൽ ഏറ്റവും പുതിയ സംവിധാനങ്ങളോടെ മുൻനിര സ്ഥാനമാണ് ഫാസ്റ്റ് ലൈവ് മീഡിയ നേടിയെടുത്തത്.

നവീകരിച്ച ലാബ് ഉദ്ഘാടനവും വാർഷികവും നടത്തി.
പുൽപള്ളി: മുപ്പത് വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ജ്യോതി മെഡിക്കൽ ലബോറട്ടറിയുടെ നവീകരിച്ച ഡയഗ്നോ സിസ് സെന്റർ ഉദ്ഘാടനം ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ നിർവഹിച്ചു. ഫുള്ളി ഓട്ടോമേറ്റഡ് അനലൈസർ ഉദ്ഘാടനം







