കണ്‍പീലികള്‍ക്ക് ഒരുപാട് സൗന്ദര്യ സവിശേഷതയുണ്ട്. കണ്‍പീലികള്‍ മനോഹരമാണെങ്കില്‍ കണ്ണുകളുടെയും ഒപ്പം മുഖത്തിന്റെയുമെല്ലാം സൗന്ദര്യം വര്‍ധിക്കും. എന്നാല്‍ ഒരാളുടെ കണ്‍പീലി നോക്കിയാല്‍ അയാളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ സാധിക്കും എന്നാണ് മെഡിക്കല്‍ പഠനങ്ങള്‍ പറയുന്നത്. കണ്‍പീലികളുടെ കനം, അവയുടെ നീളം, മാറ്റങ്ങള്‍ ഇവയിലൂടെ പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ രോഗപ്രതിരോധ അവസ്ഥകള്‍ അണുബാധ എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. നിങ്ങളുടെ കണ്‍പീലികള്‍ വെളിപ്പെടുത്തുന്ന നാല് ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിയാം, ഒപ്പം കണ്‍പീലികള്‍ എങ്ങനെ സംരക്ഷിക്കാം എന്നതിനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ചും.
eye lashes probloms
പോഷകാഹാരക്കുറവും മോശം ഭക്ഷണക്രമവും
കണ്‍പീലികളുടെ കനം കുറയുക, അവയുടെ നീളക്കുറവ് , കൊഴിഞ്ഞുപോകല്‍ എന്നിവയെല്ലാം പോഷകാഹാരക്കുറവിന്റെ ലക്ഷണമായിരിക്കാം. കണ്‍പീലികള്‍ ഉള്‍പ്പെടെയുള്ളവയുടെ ആരോഗ്യത്തിന് ബയോട്ടിന്‍, ഇരുമ്പ്, സിങ്ക്,വിറ്റാമിന്‍-ഡി, പ്രോട്ടീന്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ നിര്‍ണായകമാണ്. ഈ പോഷകങ്ങളുടെ അഭാവം കണ്‍പീലികള്‍ ദുര്‍ബലമാകാനോ, കോഴിഞ്ഞുപോകാനോ, വളര്‍ച്ച ഇല്ലാതാകാനോ കാരണമാകും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് കണ്‍പീലികളുടെ വളര്‍ച്ചയ്ക്കും മൊത്തത്തിലുളള ആരോഗ്യത്തിനും
തൈറോയിഡ് ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ
കണ്‍പീലികളുടെ മാറ്റങ്ങള്‍ ഹോര്‍മോണ്‍ അല്ലെങ്കില്‍ തൈറോയിഡ് തകരാറുകളെ സൂചിപ്പിക്കുന്നു. ഹൈപ്പോതൈറോയിഡിസം കണ്‍പീലികളുടെ പുറംകോണുകളുടെ കനം കുറയാന്‍ കാരണമാകും. അതേസമയം ഹൈപ്പര്‍ തൈറോയിഡിസം കണ്‍പീലികള്‍ കൊഴിഞ്ഞുപോകാന്‍ കാരണമാകും. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ എന്‍ഡോക്രൈനോളജിയില്‍ 2024 ലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്. ശരിയായ തൈറോയിഡ് ചികിത്സ ഹോര്‍മോണ്‍ ബാലന്‍സ് പുനസ്ഥാപിക്കുകയും കണ്‍പീലികള്‍ വീണ്ടും വളരാന്‍ സഹായിക്കുകയും ചെയ്യും. ആര്‍ത്തവ വിരാമ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും കണ്‍പീലികളുടെ വളര്‍ച്ചയെ സ്വാധീനിക്കും. ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ചര്‍മ്മത്തിലേയും മുടിയിലേയും മാറ്റങ്ങള്‍ എന്നിവയ്‌ക്കൊപ്പം കണ്‍പീലികളിലും മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ തൈറോയിഡ് അല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വിലയിരുത്താന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.








